disa

ചായ്യോത്ത്: സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഈ മാസം 19,20 തീയതികളിൽ ചായ്യോത്ത് ഗവ.ഹയർ സെക്കൻ‌ഡറി സ്‌കൂളിൽ സംഘടിപ്പിക്കുന്ന 'ദിശ' ഹയർ സ്റ്റഡീസ് എക്‌സ്‌പോയുടെ പോസ്റ്റർ പ്രകാശനം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ശാന്ത സ്കൂൾ പ്രിൻസിപ്പൽ കെ.ടി.സീമയ്ക്ക് നൽകി നിർവഹിച്ചു.പി.ടി. എ പ്രസിഡന്റ് സി ബിജു അദ്ധ്യക്ഷത വഹിച്ചു. സിജി ആൻഡ് എ സി ജില്ലാ കോർഡിനേറ്റർ കെ.മേയ്സൺ ,എസ്.എം.സി കെ.സത്യൻ, പി.ധന്യ ,ഹെഡ്മാസ്റ്റർ എം.സുനിൽ കുമാർ,കെ.വി.സജീവൻ,ഇ.വി.ദിനേശൻ,എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കൺവീനർ സി പ്രവീൺകുമാർ സ്വാഗതവും രജീഷ് മല്ലപ്പള്ളി നന്ദിയും പറഞ്ഞു.നൂതന കോഴ്‌സുകളും തൊഴിൽ മേഖലകളും ഉപരി പഠന സാദ്ധ്യതകളും പരിചയപ്പെടുത്തുന്ന കരിയർ സ്റ്റാളുകൾ, കരിയർ സെമിനാറുകൾ, ഗവേഷണ പ്രബന്ധാവതരണം,കെ-ഡാറ്റ് അഭിരുചി നിർണയ പരീക്ഷ എന്നിവ എക്സ്പോയുടെ ഭാഗമായി നടക്കും.