anusmaranam

കൂത്തുപറമ്പ്:ഡി.സി സി ജനറൽ സെക്രട്ടറിയായിരുന്ന പൊന്നമ്പത്ത് ചന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മമ്പറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മമ്പുറം ടൗണിൽ അനുസ്മരണ സമ്മേളനം നടത്തി.വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പൊന്നമ്പത്ത് ചന്ദ്രൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.ട്രസ്റ്റ് ചെയർമാൻ മനോജ് അണിയാരത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി സി അംഗം വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, സജീവ് മാറോളി,കെ.പി.സാജു, മുഹമ്മദ് ഫൈസൽ, രാജീവൻ പാനൂണ്ട, പി.കെ.സതീശൻ, എം.കെ. മോഹനൻ, സുരേന്ദ്രൻ , ഷമേജ് പെരളശ്ശേരി, ജയറാം പൊതുവാച്ചേരി, ദാസൻ, കെ.വിജയൻ എന്നിവർ പ്രസംഗിച്ചു