kpsta

തളിപ്പറമ്പ് :കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവർത്തനസന്ദേശയാത്രക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി
പ്ളാസ ജംഗ്ഷനിൽ നിന്നും മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ടൗൺ സ്‌ക്വയറിലേക്ക് ആനയിച്ചു.ഡി.സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.എൻ.പൂമംഗലം അദ്ധ്യക്ഷത വഹിച്ചു.ജാഥാ ലീഡർ കെ.അബ്ദുൾമജീദ്, പി.കെ.അരവിന്ദൻ അനിൽ വട്ടപ്പാറ
എം.കെ.അരുണ,രജനി രമാനന്ദ്, ടി.ജനാർദ്ദനൻ ഇ.ടി.രാജീവൻ, എ.ഡി.സാബൂസ് കെ.വി.അബ്ദുൾ റഷീദ്, കെ.സി രാജൻ ,പി.സുഖദേവൻ സി വി.സോമനാഥൻ, സജീവൻ ,സണ്ണി താഴത്തെക്കൂടത്തിൽ,വി.ബി.കുബേരൻ നമ്പൂതിരി എ.കെ.അരവിന്ദ് സജി പ്രസംഗിച്ചു.