കാസർകോട്: നാഷണൽ വിശ്വകർമ്മ ഫെഡറഷൻ ജില്ലാ കമ്മിറ്റിയുടെ വിശ്വകർമ്മ ദിനാഘോഷം ദേശീയ പ്രസിഡന്റ് സീതാറാം ആചാര്യ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് വിഷ്ണു ആചാര്യ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രാഘവൻ കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തി. വാസന്തി ജെ. ആചാര്യ, സുഭാഷ് ദാമോദരൻ, കെ. ചുമ്മാ ചന്ദ്രൻ, എ.കെ. രാമകൃഷ്ണൻ, എം.പി. ഷാജി വെള്ളരിക്കുണ്ട്, ചുമ്മാ സുജാത, വിജയരാജൻ ബേഡകം, പി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നിഷാചന്ദ്രൻ സ്വാഗതവും ജയശീലൻ നന്ദിയും പറഞ്ഞു.
സെപ്തംബർ 17 കേന്ദ്ര സർക്കർ നിയന്ത്രിത അവധിയായി പ്രഖ്യാപിച്ചത് പൊതു അവധിയായി പ്രഖ്യാപിക്കുക, വിശ്വകർമ്മ വികസന കോർപറേഷൻ സ്ഥാപിക്കുക, കരകൗശല വികസന കോർപറേഷൻ, ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ എന്നിവയുടെ ചെയർമാൻ സ്ഥാനം വിശ്വകർമ്മജർക്ക് നൽകുക, വിദ്യാഭ്യാസ മേഖലകളിലും, സർക്കാർ, അർദ്ധ സർക്കാർ ജോലികളിലും വിശ്വകർമ്മജർക്ക് മാത്രം 10 ശതമാനം സംവരണം അനുവദിക്കുക, 55 വയസ് പൂർത്തിയായ ആർട്ടിസാൻസ് വിഭാഗത്തിൽപെട്ട എല്ലാവർക്കും മാസത്തിൽ 5000 രൂപ പെൻഷൻ അനുവദിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പി. എം. വിശ്വകർമ യോജനയുടെ പ്രവർത്തനങ്ങൾ ഗവണ്മെന്റ് തലത്തിൽ വീണ്ടും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
നാഷണൽ വിശ്വകർമ ഫെഡറഷൻ കാസർകോട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ വിശ്വകർമ ദിനാഘോഷം നാഷണൽ വിശ്വകർമ്മ ദേശീയ പ്രസിഡന്റ് സീതാറാം ആചാര്യ ഉദ്ഘാടനം ചെയ്യുന്നു