കാസർകോട്: തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആഗോള അയ്യപ്പ സംഗമവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസന സദസും തട്ടിപ്പാണെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ശബരിമലയുടെ വിശ്വാസ സംരക്ഷണം ഉറപ്പാക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുൻനിർത്തി 20നു നടത്തുന്ന ആഗോള അയ്യപ്പ സംഗമം കപട അയ്യപ്പ സ്നേഹവും രാഷ്ട്രീയ ദുഷ്ടലാക്കുമാണ്. ഈ വിഷയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ഈ മാസം 24ന് വൈകുന്നേരം കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് തുടങ്ങിയവർ പങ്കെടുക്കുന്ന കൺവെൻഷൻ നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ ചെയർമാൻ കല്ലട മാഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. പി.കെ ഫൈസൽ, എ. അബ്ദുൽ റഹ്മാൻ, കെ. നീലകണ്ഠൻ, അഡ്വ. എ. ഗോവിന്ദൻ നായർ, മുനീർ ഹാജി, എം.സി കമറുദ്ദീൻ, ജെറ്റോ ജോസഫ്, വി.കെ രവീന്ദ്രൻ, വി. കമ്മാരൻ, കെ.കെ രാജേന്ദ്രൻ, കെ. ശ്രീധരൻ, പി. കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ നമ്പ്യാർ, പി.എം മുനീർ, കെ. ഖാലിദ്, മാഹിൻ കേളോട്ട്, കെ. ബാലകൃഷ്ണൻ, മഞ്ജുനാഥ ആൽവ, ടിമ്പർ മുഹമ്മദ്, ബഷീർ വെള്ളിക്കോത്ത്, പ്രിൻസ് ജോസഫ്, സി.വി തമ്പാൻ, കെ.ബി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.
യു.ഡി.എഫ് കാസർകോട് ജില്ലാ കമ്മിറ്റി യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു