കണ്ണൂർ: കക്കാട് പുഴയിൽ മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തി അരലക്ഷം പിഴ ചുമത്തി. കക്കാട് സ്വദേശി അസിലിനാണ് പിഴ ലഭിച്ചത്. വിവാഹ സൽക്കാരത്തിലെ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യമാണ് പുഴയിൽ തളളിയത്. കോർപറേഷൻ ശുചീകരണ വിഭാഗം തൊഴിലാളികളും ഉദ്യോഗസ്ഥരും മാലിന്യം പുഴയിൽ നിന്നും പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ലഭിച്ച ബിൽ വഴിയാണ് നിക്ഷേപിച്ചയാളെ കണ്ടെത്തിയത്.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി.അനുഷ്‌ക, എച്ച്.ഐമാരായ സീമ പലേരി വീട്ടിൽ, ടി.സജയകുമാർ എന്നവരടങ്ങിയ സംഘമാണ് പിഴ ചുമത്തിയത്.