
പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷണൽ ടെക്‌നോളജി എൻ.സി ഇ.ആർ.ടിയുടെ സഹകരണത്തോടെ മൂന്ന് ദിവസത്തെ അദ്ധ്യാപക പരിശീലന പരിപാടി ആരംഭിച്ചു. നീലഗിരി ഗസ്റ്റ് ഹൗസിൽ വൈസ് ചാൻസലർ പ്രൊഫ.സിദ്ദു പി.അൽഗുർ ഉദ്ഘാടനം ചെയ്തു. സി ഐ.ഇ.ടി പ്രൊഫസർ ഡോ.ശിരീഷ് പാൽ സിംഗ് മുഖ്യ പ്രഭാഷണം നടത്തി. ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ വിഭാഗം അദ്ധ്യക്ഷൻ പ്രൊഫ.മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, പ്രൊഫ.അമൃത് ജി.കുമാർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വിഭാഗം അധ്യക്ഷൻ പ്രൊഫ.വി.പി. ജോഷിത്ത് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഡോ.മേരി വിനീത തോമസ് നന്ദിയും പറഞ്ഞു. സ്‌കൂൾ, കോളേജ് അദ്ധ്യാപകരും ഗവേഷകരും പങ്കെടുക്കുന്ന പരിപാടി നാളെ സമാപിക്കും.