cyber

നീലേശ്വരം: മരക്കാപ്പ് ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ടീൻസ് ക്ലബ്ബ് അംഗങ്ങൾക്കും എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കുമായി സംഘടിപ്പിച്ച ക്ളാസ് കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ.കെ.ബാബു ഉദ്ഘാടനം ചെയ്തു. കാസർകോട് സൈബർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ ക്ലാസെടുത്തു. മദർ പി.ടി.എ പ്രസിഡന്റ് പി.വിനീത അദ്ധ്യക്ഷത വഹിച്ചു.. കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.ജോഷിത്ത്, സുനിൽ, എ.എസ്.ഐ ടി.പി.രാമചന്ദ്രൻ, സ്കൂൾ പ്രഥമാദ്ധ്യാപകൻ കെ.രവീന്ദ്രൻ, എസ്.എം.സി ചെയർമാൻ പ്രദീപ് മരക്കാപ്പ്, പി.എൻ.മുഹമ്മദ് കുഞ്ഞി , കെ.സതീശൻ,കെ.പുഷ്പരാജൻ എന്നിവർ സംസാരിച്ചു.