suchitwam

ഇരിട്ടി നഗരസഭയിൽ സ്വച്ഛത ഹി സേവ, ശുചിത്വോത്സവം 2025 ക്യാമ്പയിനുകൾക്ക് തുടക്കമായി.നഗരസഭ ഓഫീസിൽ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനവും ലോഗോ പ്രകാശനവും ചെയ്തു. സെക്രട്ടറി ഇൻ ചാർജ്‌ പി.വി.നിഷ ,ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, നഗരസഭ ജീവനക്കാർ,സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ ക്ലീൻലിനെസ്സ് ടാർജെറ്റ് യൂണിറ്റ്, പൊതു സ്ഥലങ്ങളിലെ ശുചിത്വം, സഫായി മിത്ര സുരക്ഷ ശിവിർ, ക്ലീൻ ഗ്രീൻ ഉത്സവ്, അഡ്വക്കസി ഫോർ സ്വച്ഛത തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. കാമ്പയിന്റെ ഭാഗമായി നഗരസഭ ഓഫിസും പരിസരവും ശുചീകരച്ചു. 25ന് എല്ലാ വാർഡുകളിലും ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ശുചീകരണം നടത്താനും തീരുമാനിച്ചു.