bjp

തൃക്കരിപ്പൂർ: സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ യൂത്ത് ലീഗ് നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൊലീസും മുസ്‌ലിം ലീഗ് നേതൃത്വവും പ്രതിയെ സംരക്ഷിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ തൃക്കരിപ്പൂർ ആരോപിച്ചു. ഇയാളെ തള്ളിപ്പറയാനോ പാർട്ടിയിൽ നിന്നും മാറ്റിനിർത്താനോ മുസ്ലീം ലീഗ് തയ്യാറാകാത്തത് തൃക്കരിപ്പൂരിലെ ജനങ്ങളോടും നിയമത്തോടുമുള്ള വെല്ലുവിളിയാണ്. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഷിബിൻ മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.എം.സോജു അദ്ധ്യക്ഷത വഹിച്ചു. കെ.രമേശൻ പി.പി.ശ്യാമ പ്രസാദ് എന്നിവർ സംസാരിച്ചു കെ.ശശിധരൻ, ടി.വി.കരുണാകരൻ, ഇ.രാമചന്ദ്രൻ ടി.കുഞ്ഞിരാമൻ,പി.വി.വിജയൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.