pouleena

തലശേരി: വിപ്ലവ ഗായിക എം.എൽ പൗളീന ടീച്ചർ (93) നിര്യാതയായി. കാവുംഭാഗം തയ്യിൽ സ്‌കൂളിനടുത്ത ആനന്ദഭൈരവിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അന്ത്യം. മാഹി പള്ളൂർ ഗവ. ഗേൾസ് ഹൈസ്‌കൂൾ റിട്ട.സംഗീത അദ്ധ്യാപികയാണ്. 1932 നവംബർ 5ന് ജനിച്ച ഇവർ ഏഴാംവയസിൽ തിരുവങ്ങാട് നാട്യകലാലയത്തിലെ ടി.എം. നാണുഭാഗവതരിൽ നിന്ന് സംഗീതം അഭ്യസിച്ചു. സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം പേരാവൂർ തുണ്ടിയിൽ സെന്റ് ആന്റണീസ് സ്‌കൂളിൽ അദ്ധ്യാപികയായി.
അമ്പതുകളിൽ പ്രശസ്തമായ തലശേരിയിലെ എം.എൽ ബ്രദേഴ്സ് മ്യുസിക്കിലെ പാട്ടുകാരിയായിരുന്നു. നൂറ് കണക്കിന് വേദികളിൽ പാടുകയും എരഞ്ഞോളിഗ്രാമീണ കലാസമിതിയുടെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ആകാശവാണിയിലും സംഗീതപരിപാടി അവതരിപ്പിച്ചു. ഗായകനും മൃദംഗം തബല നിർമാണ വിദഗ്ധനുമായ എം.എൽ തമ്പിയുടെ മകളാണ്. ഭർത്താവ്:പരേതനായ എം.ഗോവിന്ദൻ. മക്കൾ: ബീന, റാണി, റാഹി, സംഗീത്. മരുമകൻ: എൻ രാജേന്ദ്രൻ.