obit-
ബാലകൃഷ്ണൻ

ചെറുവത്തൂർ: തുരുത്തി കിഴക്കേമുറിയിലെ കെ.കെ. ബാലകൃഷ്ണൻ (74 ) നിര്യാതനായി. സി.പി.ഐ ചെറുവത്തൂർ ലോക്കൽ കമ്മിറ്റിയുടെ ആദ്യകാല സെക്രട്ടറിയും ദീർഘകാലം മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു. ചെറുവത്തൂർ ബീഡിത്തൊഴിലാളി സഹകരണ സംഘത്തിൽ അക്കൗണ്ടന്റായിരുന്നു. അച്ഛൻ: പരേതനായ കെ.പി. കുഞ്ഞമ്പാടി, അമ്മ: പരേതയായ മാധവി. ഭാര്യ: പത്മിനി കെ. പെരിങ്ങാര. മക്കൾ: ഷീജ കെ (ഐ. എച്ച്. ആർ. ഡി കോളേജ് മടിക്കൈ), കെ. ഷിംന (മാവേലി സ്റ്റോർ ചെറുവത്തൂർ). മരുമക്കൾ: അരവിന്ദൻ പി.വി ( അംബേദ്കർ കോളേജ്, പെരിയ) സജീഷ് (ശ്രീറാം ഫൈനാൻസിയേഴ്സ് , വെള്ളരിക്കുണ്ട് ). സഹോദരങ്ങൾ: ലക്ഷ്മി, കുമാരൻ (റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ), രാജൻ (റിട്ട. മാനേജർ കേരളാ ബാങ്ക്) സൗദാമിനി (കുശാൽ നഗർ), ശോഭന (ഇടയിലെക്കാട്), സുരേഷ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), സജീവൻ (അദ്ധ്യാപകൻ കാരിയിൽ എ.എൽ.പി സ്കൂൾ).