തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിൽ മഹാ നവരാത്രി പൂജക്ക് ഇന്ന് തുടക്കം. 22ന് കുമാരി പൂജ, വൈ. 6.30 ന് സംഗീതാർച്ചന. 23 ന് ത്രിമൂർത്തി പൂജ, വൈ: 6.30 ന് ഭജൻസ്. 24 ന് കല്യാണി പൂജ. വൈ. 6.30 ന് വയലിൻ അരങ്ങേറ്റവും, സംഗീതാർച്ചനയും. 25 ന് രോഹിണി പൂജ. വൈ.6.30 ന് നൃത്തസന്ധ്യ. 26ന് രോഹിണി പൂജ, ഭഗവതി സേവ, 6.30 ന് സംഗീത കച്ചേരി. 27 ന് കാളികാ പൂജ, 6.30. നൃത്തനൃത്യങ്ങൾ. 28 ന് ചണ്ഡികാ പൂജ. കേളികൊട്ട് , തിരുവങ്ങാട് വാദ്യ കലാ അക്കാദമിയുടെ തലശ്ശേരി വാദ്യ മഹോത്സവം. അരങ്ങേറ്റം. കാലത്ത്7.30 മുതൽ പഞ്ചാരിമേളം, പഞ്ചവാദ്യം, പാണ്ടിമേളം, തായമ്പക, വൈ:. 4 മണി ഇരട്ടത്തായമ്പക. 7.30 ന് തൃശൂർ പൂരം ഇലഞ്ഞിത്തറമേളം പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന 51 പേരുടെ പാണ്ടിമേളം. 29 ന് ശാംഭവി പൂജ, പൂജവെപ്പ്, ഭദ്രകാളി അവതാരം, രാജവശ്യം, കാര്യ സിദ്ധി, യുദ്ധവിജയം വൈ:6.30 ന് സംഗീതാർച്ചന, നൃത്ത നൃത്യങ്ങൾ. 30 ന് ദുർഗ്ഗാഷ്ടമി ഗ്രന്ഥ പൂജ ഗ്രന്ഥം വെപ്പ്. ഒക്ടോ: ഒന്ന്. മഹാനവമി, കാലത്ത് 8 മണി സംഗീതാർച്ചന. ആയുധപൂജ, വാഹനപൂജ, 6.30 സംഗീത സന്ധ്യ. നൃത്ത രാവ്, കാലത്ത് 6.20 ന് വിദ്യാരംഭം. 7.30 ന് ഭക്തിഗാനസുധ വൈ: 6.30 സംഗീതാർച്ചന എന്നിവയുണ്ടാകും.