
മാഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സേവന ദ്വിവാരമായ സേവാ പഖ്വാഡ ഭാഗമായി മാഹി മണ്ഡലം മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പള്ളൂർ വയൽ നട റോഡ് ശുചീകരിച്ചു.ശുചീകരണ പ്രവർത്തനം പുതുച്ചേരി ബി.ജെ.പി സംസ്ഥാനസമിതി അംഗം ദിനേശൻ അങ്കവളപ്പിൽ നിർവഹിച്ചു.മഹിളാ മോർച്ച പ്രസിഡന്റ് കെ.പി.റീന അദ്ധ്യക്ഷത വഹിച്ചു.എം.വി.സുഷാന്ത് ,ബി.ജെ.പി മാഹി മണ്ഡലം ജനറൽ സെക്രട്ടറിമാരായ മഗിനേഷ് മഠത്തിൽ, ത്രിജേഷ്, വൈസ് പ്രസിഡന്റ് ഷനില, മഹിളാ മോർച്ച സംസ്ഥാന എക്സിക്യൂട്ടീവ് അംഗംഅർച്ചന അശോക്, കിസാൻ മോർച്ച അംഗം ജയസൂര്യ ബാബു, സ്റ്റേറ്റ് ഗവൺമെന്റ് സെൽ അംഗം ഹരിദാസ് പനത്തറ, മഹിളാ മോർച്ച അംഗങ്ങളായ സുഹാസിനി, ബിന്ദു, രഞ്ജിനി സുധ സംബന്ധിച്ചു.