
കണ്ണൂർ: 67ാമത് കേരള സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ് ഒന്ന് വിഭാഗത്തിൽ തൈക്കോണ്ടോ മത്സരങ്ങളിലെ 67 ഇനങ്ങളിൽ 18 ഇനങ്ങൾ പൂർത്തിയായപ്പോൾ ഏഴു സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥമാക്കി 47 പോയിന്റുമായി കാസർകോട്ജില്ല മുന്നിൽ. രണ്ട് സ്വർണ്ണവും മൂന്നു വെള്ളിയും നാലു വെങ്കലവും നേടി 23 പോയിന്റുമായി എറണാകുളം ജില്ല രണ്ടും ഒരു സ്വർണവും നാല് വെള്ളിയും നാല് വെങ്കലവും നേടി 21 പോയിന്റുമായി പാലക്കാട് മൂന്നും സ്ഥാനത്താണ്. കണ്ണൂർ ജി വി എച്ച് എസ് എസ് സ്‌പോർട്സിൽ ഇന്നും മത്സരം തുടരും.
ഫുട്‌ബാൾ മത്സരങ്ങൾ 25 വരെ കണ്ണൂർ പൊലീസ് മൈതാനിയിലും ബോക്സിംഗ് 24,25 തീയതികളിൽ കണ്ണൂർ ജി.വി.എച്ച് എസ്.എസ് സ്‌പോർട്സിൽ നടക്കും.