
തലശ്ശേരി,: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൗമാര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 'ക്രിയാത്മക കൗമാരം കരുത്തും കരുതലും' എന്ന വിഷയത്തിൽ ഹൈസ്‌കൂൾ ടീൻസ് ക്ലബ്ബ് നോഡൽ ഓഫീസർമാർക്ക് ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. തലശ്ശേരി ബിഷപ്പ് ഹൗസ് സന്ദേശ് ഭവനിൽ സമഗ്ര ശിക്ഷ കേരളം കണ്ണൂർ ഡി.പി.സി ഇ.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഡിഇഒ പി.ശകുന്തള അധ്യക്ഷയായി.
ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ കെ.ഉണ്ണികൃഷ്ണൻ, ഇ.വി.സന്തോഷ് കുമാർ, കെ.രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.ഡയറ്റ് ഫാക്കൽറ്റി അംഗം ഡോ.അനുപമ ബാലകൃഷ്ണൻ,എസ്.എസ്.കെ ഡി.പി.ഒ ഡോ. പി.കെ.സബിത്, ഹെഡ് മാസ്റ്റർ ഫോറം കൺവീനർ പി.വിനോദ്,ഫാദർ സോണി, കെ.വി.മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.