
കാഞ്ഞങ്ങാട് : രാവണീശ്വരം കോതോളംകര ദുർഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവ ധനസമാഹരണം കേരള പൂരക്കളി അക്കാഡമി ചെയർമാൻ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രവാസിയായ അസ്ഹറുദ്ദീൻ ക്ഷേത്രത്തിലേക്ക് സ്‌പോൺസർ ചെയ്ത ഫിൽറ്റർ കുടിവെള്ള സംവിധാനവും കെ.കുഞ്ഞിരാമൻ ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.കേളു നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എൻ.അശോകൻ നമ്പ്യാർ, സെക്രട്ടറി എ.ബാലൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.ബാലകൃഷ്ണൻ, പി.മിനി, അനീഷ് ദീപം, തമ്പാൻ മക്കാകോട്, എം.ശിവ ശങ്കര പണിക്കർ, കെ.വി. കുഞ്ഞിരാമൻ തണ്ണോട്ട്, സജിത ബാലൻ എന്നിവർ സംസാരിച്ചു. ആഘോഷകമ്മിറ്റി കൺവീനർ ബി.വി.ഗോവിന്ദൻ സ്വാഗതവും കെ.വി.പ്രവീൺകുമാർ നന്ദിയും പറഞ്ഞു.