nss

പയ്യന്നൂർ: ലഹരി മുക്ത സമൂഹത്തിനായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ജീവിതോത്സവം പരിപാടിയുടെ പയ്യന്നൂർ ക്ലസ്റ്റർതല ഉദ്ഘാടനം തായിനേരി എസ്.എ.ബി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവ്വഹിച്ചു.അനുദിനം കരുത്തേകാം കരുതലേകാം എന്ന മുദ്രാവാക്യവുമായി 21 ദിന പരിപാടികളാണ് ജീവിതോത്സവ പദ്ധതിയുടെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.സ്കൂൾ മൈതാനിയിൽ മനുഷ്യവലയം തീർത്താണ് ഒന്നാം ദിന പരിപാടി ആരംഭിച്ചത്.

പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജലാൽ കാങ്കോൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.എം.സന്തോഷ്, എൻ.എസ്.എസ്. ക്ലസ്റ്റർ കൺവീനർ സിന്ധു പടോളി ,സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് എം.കെ.ഇസ്മായിൽ, നഗരസസഭാംഗം എം.ബഷീർ, പ്രധാനാദ്ധ്യാപകൻ മുഹമ്മദ് റഫീഖ്, സ്റ്റാഫ് സെക്രട്ടറി കെ.അരുണ, കെ.വി.സമീർ എന്നിവർ സംസാരിച്ചു.