ഇരിട്ടി: മലയോര ഹൈവേയിൽ ഉളിക്കൽ വള്ളിത്തോട് റീച്ചിൽ വള്ളിത്തോട് ടൗണിന് സമീപം നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീടിന്റെ മതിലിൽ ഇടിച്ചുകയറി. വീടിന്റെ ഗേറ്റിന് മുന്നിൽ നിൽക്കുക ആയിരുന്ന തൊഴിലാളിക്ക് പരിക്കേറ്റു. കർണ്ണാടകയിൽ നിന്നും പഴങ്ങളുമായി എത്തിയ വാഹനം സാധനം ഇറക്കി തിരികെ പോകുമ്പോഴായിരുന്നു അപകടം .വീട്ടിലെ മരം മുറിച്ചുമാറ്റാൻ എത്തിയ പുന്നാട് സ്വദേശി തൊഴിലാളിക്കാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .