
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ സംഘടിപ്പിച്ച ശുചിത്വ സംഗമം നഗരസഭാ അദ്ധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അബ്ദുല്ല ബിൽടെക് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ പി.പി.കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. ശുചിത്വമാലിന്യ പരിപാലന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ചവർക്കുള്ള ഉപഹാരങ്ങൾ പി.പി.കുഞ്ഞികൃഷ്ണൻ വിതരണം ചെയ്തു.സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.വി.സരസ്വതി, കെ.ലത, കെ.അനീഷൻ., കെ.പ്രഭാവതി, കൗൺസിലർമാരായ വി.വി.രമേശൻ, എം.ബലരാജ്, കെ.വി.മായാകുമാരി, കെ.കെ.ജാഫർ, കെ.കെ.ബാബു, വന്ദന, നഗരസഭാ സെക്രട്ടറി കെ.വി.ഷിബു, ക്ളീൻ സിറ്റി മാനേജർ പി.പി.ബൈജു എന്നിവർ സംസാരിച്ചു. കെ.എസ്.ഡബ്ള്യു.എം.പി. ജില്ലാ സോഷ്യൽ എക്സ്‌പെർട്ട് ഡോ.കെ.വി.സൂരജ് മോഡറേറ്ററായി. സന്ദീപ് ചന്ദ്രൻ, ടി.എം.ശ്രീജിത്ത് എന്നിവർ ക്ലാസെടുത്തു. മത്സര വിജയികൾക്ക് എസ്.ഡബ്ള്യു.എം എൻജിനീയർ എൻ.ആർഷ സമ്മാനങ്ങൾ വിതരണം ചെയ്തു.