j
Loka tourism dhinaghosham

പാണത്തൂർ: കേരള വനം വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ ലോക ടൂറിസം ദിനാഘോഷം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി നിർമ്മിച്ച റാണിപുരം ഇക്കോ ടൂറിസം ഡോക്യുമെന്ററി കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷറഫ് പ്രകാശനം ചെയ്തു. ടൂറിസം സെമിനാറിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ വിഷയാവതരണം നടത്തി. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.കെ സൗമ്യ മോൾ, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി രാജു, റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ, വനസംരക്ഷണ സമിതി സെക്രട്ടറി കെ. രതീഷ്, ട്രഷറർ എം.കെ സുരേഷ് എന്നിവർ സംസാരിച്ചു.