t-pathmanabhan

കണ്ണൂർ: വോട്ടുകൊള്ളയ്‌ക്കെതിരായ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണയുമായി പ്രമുഖ കഥാകൃത്ത് ടി.പത്മനാഭൻ. എ.ഐ.സി.സി ആഹ്വാനപ്രകാരം വോട്ടുകൊള്ളയ്‌ക്കെതിരെ നടക്കുന്ന ഒപ്പുശേഖരണ ക്യാമ്പയിനിലാണ് ടി.പത്മനാഭനും പങ്കാളിയായത്. വീടുവീടാന്തരം കയറിയുള്ള ഒപ്പുശേഖരണത്തിനിടെ ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്, സംസ്‌കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ് എന്നിവരാണ് പള്ളിക്കുന്നിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഒപ്പുശേഖരിച്ചത്. രാജ്യത്തിന്റെ നിലനിൽപ്പ് ജനാധിപത്യ വ്യവസ്ഥിയിലാണെന്നും അതിനെ അട്ടിമറിക്കുന്ന ഏതൊരു നീക്കവും ചെറുത്തു തോൽപ്പിക്കപ്പെടേണ്ടതാണെന്നും ടി.പത്മനാഭൻ പറഞ്ഞു.