damo
ദാമോദരൻ

കാഞ്ഞങ്ങാട്: എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനും മുൻ പഞ്ചായത്ത് അംഗവുമായ കുശാൽ നഗറിലെ എച്ച്.കെ ദാമോദരൻ (72) നിര്യാതനായി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. എച്ച്.കെ ദാമോദരൻ സ്ഥാപിച്ച ഇ.കെ നായനാർ സ്മാരക ഗ്രന്ഥാലയം പരിധിയിൽ വീടുകൾ കയറിയിറങ്ങി പുസ്തകവിതരണം നടത്തിയതിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു. നാലു നോവലുകൾ രചിച്ച അദ്ദേഹം എഴുതി തീർത്ത ഉടിഞ്ചൽ എന്ന നോവൽ ഈയിടെയാണ് പ്രകാശനം ചെയ്തത്. അടിയന്തിരാവസ്ഥയിൽ പൊലീസ് ക്രൂരമായി മർദ്ദിക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലാ സഹകരണബാങ്കിൽ ബിൽ കളക്ടറായും ജോലി ചെയ്തു.

ഭാര്യ :കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിനി പി. മീനാക്ഷി. മക്കൾ: എച്ച്.കെ ദിവ്യ, എച്ച്.കെ ദീഷ്മ, എച്ച്.കെ ദൃശ്യ. സഹോദരങ്ങൾ: ഗോവിന്ദൻ, ചാത്തു, രവീന്ദ്രൻ, നാരായണൻ, പരേതനായ ബാലൻ.