ചീമേനി: ചീമേനി രക്തസാക്ഷി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും യൂത്ത് കോൺഗ്രസ് ചീമേനി മണ്ഡലം സെക്രട്ടറിയായിരുന്ന കെ.പി.സുരേന്ദ്രന്റെ 35-ാമത് രക്തസാക്ഷിത്വ ദിനാചാരണ ഉദ്‌ഘാടനവും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ നിർവഹിച്ചു. പരിപാടിയുടെ മുന്നോടിയായി ചീമേനി മുത്തപ്പൻ മടപ്പുര പരിസരത്ത് നിന്ന് ടൗണിലേക്ക് ശക്തിപ്രകടനവും നടന്നു. അനുസ്മരണ സമ്മേളനത്തിൽ ചീമേനി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.പി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രാജ്‌ മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അനുസ്മരണ പ്രഭാഷണം നടത്തി. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, കരിമ്പിൽ കൃഷ്ണൻ, എം.സി പ്രഭാകരൻ, ബി.പി പ്രദീപ് കുമാർ, കെ.കെ രാജേന്ദ്രൻ, ശാന്തമ്മ ഫിലിപ്പ്, പി.വി സുരേഷ്, മഡിയൻ ഉണ്ണികൃഷ്ണൻ, ഉമേഷൻ വേളൂർ, കെ.വി വിജയൻ, കെ.വി ഗംഗാധരൻ, ജോയ് ജോസഫ്, ടി.വി കുഞ്ഞിരാമൻ, ടോമി പ്ലാച്ചേരി, കെ.പി പ്രകാശൻ, കെ.വി സുധാകരൻ, മാമുനി വിജയൻ പ്രസംഗിച്ചു. ഞായറാഴ്ച രാവിലെ കെ.പി.സി.സി മെമ്പർ കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിൽ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. രക്തസാക്ഷികളായ ചീമേനി ശശീന്ദ്രൻ, പിലാന്തോളി കൃഷ്ണൻ, എം.എം.ജോസ്. കെ.പി.സുരേന്ദ്രൻ എന്നിവരുടെ ഓർമ്മ നിലനിർത്തി നിർമ്മിക്കുന്ന രക്തസാക്ഷി സ്മൃതി മണ്ഡപത്തിന്റെ ശിലാസ്ഥാപനമാണ് കെ.പി.സി.സി പ്രസിഡന്റ് നിർവ്വഹിച്ചത്. പ്രകടനത്തിന് കരിമ്പിൽ കൃഷ്ണൻ, എ.പി.സുരേന്ദ്രൻ, ടി.വി.കുഞ്ഞിരാമൻ, കെ.രാഘവൻ, ടി.പി.ശ്രീവൽസൻ, കെ.ശ്രീധരൻ, ടി.പി.ധനേഷ്, എം.വിനോദ് കുമാർ, ടി.പി തമ്പാൻ നേതൃത്വം നൽകി.