
തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂലേരി സ്കൂളിന് വേണ്ടി നിർമ്മിച്ച അസംബ്ലി പവലിയന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവ്വഹിച്ചു വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. 12.29 രൂപ ചിലവഴിച്ചാണ് അസംബ്ലി ഹാൾ നിർമ്മിച്ചത്.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു മുഖ്യതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എസ്.നജീബ്,സി. ചന്ദ്രമതി,മെമ്പർമാരായ ഇ.ശശിധരൻ, എം.രജീഷ് ബാബു,ഫായിസ് ബീരിച്ചേരി,സാജിത സഫറുള്ള,എസ്.എം.സി ചെയർമാൻ ജബ്ബാർ പൊറോപ്പാട്,എൽ.എസ്.ജി.ഡി എൻജിനിയർ എം.അനുസൂരിയ, ഓവർസിയർമാരായ ജയൻ കാര്യത്ത് ,പി.പി.രജിത, ഹെഡ്മാസ്റ്റർ അശോകൻ മടയമ്പത്ത് എന്നിവർ പ്രസംഗിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ ആയിറ്റി സ്വാഗതം പറഞ്ഞു .