hridhayam

പയ്യന്നൂർ : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ , പൊതുജനങ്ങൾക്കായി ജീവൻരക്ഷാ പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകി. ഹൃദയാഘാത സമയത്തെ പ്രഥമ ശുശ്രൂഷ, സി പി.ആർ.എന്നിവയിലാണ് പരിശീലനം നൽകിയത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സ്റ്റേഷൻ ഓഫീസർ സി പി.രാജേഷിന്റെ നേതൃത്വത്തിൽ, അസി.സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ.മുരളി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ യു.വിനീഷ്, അരുൺ കെ.നമ്പ്യാർ, ആർ.ഗിരീഷ്, എ.ജുബിൻ , ജോണി, യു.കെ.ലിജീഷ് , ഹോം ഗാർഡ് എം.രാജീവൻ, സിവിൽ ഡിഫൻസ് വളണ്ടിയർ സിനൻ എന്നിവർ പങ്കെടുത്തു.