
കാഞ്ഞങ്ങാട്: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുറപ്പെട്ട രഥ യാത്രയ്ക്ക് കാസർകോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.ഹോസ്ദുർഗ്ഗ് രാജേശ്വരി മഠം കേന്ദ്രീകരിച്ച് പൂർണ്ണ കുംഭം, വേദഘോഷം, പഞ്ചവാദ്യം, താലപ്പൊലി മുത്തുക്കുട എന്നിവയുടെ അകമ്പടിയോടുകൂടി രഥത്തെ വരവേറ്റു. ഹോസ്ദുർഗ് രാജേശ്വരിമഠം സർവാധികാരി കുഞ്ഞിരാമൻ, സത്യസായി സേവാസമിതി കാഞ്ഞങ്ങാട് കൺവീനർ അരവിന്ദൻ എന്നിവർ മംഗളാരതി നടത്തി മാന്തോപ്പ് മൈതാനിയിലേക്ക് ആനയിച്ചു. സ്വീകരണത്തിൽ സത്യസായി സേവ സമിതി മുൻ സംസ്ഥാന കോർഡിനേറ്റർ കെ.പി.രാമചന്ദ്രൻ, ഒ.എം.സാമുവൽ , മാധവ വാര്യർ എന്നിവർ സംസാരിച്ചു. സത്യസായി സേവാസമിതി ജില്ലാ പ്രസിഡന്റ് ഡോക്ടർ ആർ.സതീഷ് കുമാർ, കൺവീനർ അരവിന്ദൻ, കെ. പി.ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.