പാനൂർ: പാനൂർ കോ- ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റിയെ കേരള സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ ജില്ലയിലെ മികച്ച ഹൗസിംഗ് സഹകരണ സംഘമായി തിരഞ്ഞെടുത്തു. ഇതിന്റെ അവാർഡ് എറണാകുളത്തെ ഹൗസ് ഫെഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് കെ.രവീന്ദ്രൻ ഏറ്റുവാങ്ങി. ഭവന വായ്പ, വീട് പുതുക്കി പണിയൽ തുടങ്ങിയവക്ക് പുറമെ സ്ഥിര നിക്ഷേപം, സേവിംഗ് സ് തുടങ്ങി ബാങ്കിംഗ് പ്രവർത്തനം നടത്തുന്ന സംഘത്തിന് ഇന്ന് വൈവിധ്യവൽക്കരണത്തിലൂടെ സഹകരണ ഇലക്ട്രിക്കൽ പ്ലംബിംഗ് ആൻഡ് സാനിറ്ററി ഷോറും, വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ ,സ്റ്റേഷനറി സാധനങ്ങൾ എന്നിവ വില്പ
ന നടത്തുന്ന എജുഷോപ്പ്, കോൺഫറൻസ് ഹാൾ എന്നിവ സ്വന്തമായുണ്ട്.
54 കോടി രൂപ പ്രവർത്തന മൂലധനമുള്ള സംഘം മുമ്പ്സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയതുൾപ്പെടെ ഏറെ മികവ് പുലർത്തിയിട്ടുണ്ട്. ഹൗസിംഗ് സംഘങ്ങളുടെ പട്ടികയിൽ വൈവിധ്യവൽക്കരണം നടത്തുന്ന ചുരുക്കം സംഘങ്ങളിൽ ഒന്നാണ് പാനൂർ കോ.ഓപ്പ് ബിൽഡിംഗ് സൊസൈറ്റി. തലശ്ശേരി താലൂക്ക് പ്രവർത്തന പരിധിയിൽ സംഘം 57 വർഷം പിന്നിടുമ്പോൾ ഫെഡറേഷൻ ലോൺ, ഓൺ ഫണ്ട് ലോൺ എന്നിവയിലായി 6161 വീടുകൾക്ക് വായ്പ നൽകിയിട്ടുണ്ട്. താൽക്കാലിക ജീവനക്കാരുൾപ്പെടെ 15 ജീവനക്കാർ സംഘത്തിൽ ജോലി ചെയ്തുവരുന്നു. വാർത്താസമ്മേളനത്തിൽ സംഘം വൈസ് പ്രസിഡന്റ് രവീന്ദ്രൻ കുന്നോത്ത്, സെക്രട്ടറി എ. പ്യാരി, അക്കൗണ്ടന്റ് കെ.കെ.ബീന, ഡയരക്ടർമാരായ പി.കുമാരൻ, പയറ്റാട്ടിൽ രാജൻ എന്നിവർ പങ്കെടുത്തു.