k
അരിക്കുളം മണ്ഡലം കെ.എസ്.എസ്. പി.എ. സംഘടിപ്പിച്ച വരവേൽപ്പ് പരിപാടി കാരയാട് എ.എൽ.പി. സ്ക്കൂളിൽ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: കെ.എസ്.എസ്.പി.എ അരിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വരവേൽപ്പും കൺവെൻഷനും കാരയാട് എ.എൽ.പി സ്ക്കൂളിൽ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി കൺവീനർ കെ. വല്ലീദേവി പുതിയ അംഗങ്ങളെ ആദരിച്ചു. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർ കെ.സി ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്. പി.എ മണ്ഡലം പ്രസിഡന്റ് സത്യൻ തലയഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്. പി.എ നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കെ ബാലൻ, കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രഘുനാഥ് എഴുവങ്ങാട്ട്, സി.എം. ജനാർദ്ദനൻ, രാമാനന്ദൻ മഠത്തിൽ, കെ.കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു. സി.മോഹൻദാസ് സ്വാഗതവും വി.വി.എം ബഷീർ നന്ദിയും പറഞ്ഞു.