1
റൂക്സ് ആൻഡ് റൂട്സ് അന്താരാഷ്ട്ര ചെസ് പരിശീലന കേന്ദ്രം കോവൂർ വെള്ളിമാട്കുന്ന് റോഡിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: റൂക്സ് ആൻഡ് റൂട്സ് അന്താരാഷ്ട്ര ചെസ് പരിശീലന കേന്ദ്രം കോവൂർ വെള്ളിമാടുകുന്ന് റോഡിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല ചെസ് ചാമ്പ്യനും അന്താരാഷ്ട റേറ്റഡ് ചെസ് താരവുമായ എം.സി മനോജിന്റെ നേതൃത്വത്തിലാണ് അക്കാഡമി. ഇരുനൂറോളം പേർക്ക് ചെസ് പരിശീലനത്തിനും മറ്റു മത്സരങ്ങൾക്കും പറ്റിയ രീതിയിലാണ് സജ്ജീകരണം. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ചെസ് മാസ്റ്റർ കെ.രത്നാകരൻ ചെസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കേരള ചെസ് അസോ. പ്രസിഡന്റ് കുഞ്ഞുമൊയ്തീൻ കുട്ടി, നഗരസഭാംഗങ്ങളായ ഡോ. പി.എൻ അജിത, കെ. മോഹനൻ, ടി.കെ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. എം.സി മനോജ് സ്വാഗതവും ഡി. ബിന്ദു നന്ദിയും പറഞ്ഞു.