കുന്ദമംഗലം: കൃഷി വകുപ്പിന്റെ സഹകരണത്തോടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ചന്ത ആരംഭിച്ചു. കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച ചന്ത അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹോർട്ടികോർപ്പ് വഴിയുള്ള പച്ചക്കറികൾ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിലാണ് ഇവിടെ വിൽക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, യുസി പ്രീതി, തളത്തിൽ ചക്രായുധൻ, നജീബ് പാലക്കൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജയ് അലക്സ്, അസി. ഡയറക്ടർ എം കെ.ശ്രീവിദ്യ, കൃഷി ഓഫീസർ ജെ.ദീപ, ചന്ദ്രൻ തിരുവലത്ത്, വാർഡ് മെമ്പർമാരായ ജസീല ബഷീർ ,ഷൈജ വളപ്പിൽ, ലീന വാസുദേവ്, സമീറ,അസി.കൃഷി ഓഫീസർ രൂപേഷ് എന്നിവർ പ്രസംഗിച്ചു.