വടകര: കൈനാട്ടിയിൽ ആരംഭിച്ച ചോറോട് കുടുംബശ്രീ മോഡൽ സി.ഡി.എസ് ഓണ വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാരായണൻ, മെമ്പർമാരായ അബൂബക്കർ വി പി, ബിന്ദു ടി, ലളിത ഗോവിന്ദാലയം, റീന പി പി ബിന്ദു ടി, സജിതകുമാരി പി കെ, ജിഷ പനങ്ങാട്, ഷിനിത ചെറുവത്ത്, മെമ്പർ സെക്രട്ടറി അനീഷ് കുമാർ ടി പി എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ അനിത കെ സ്വാഗതവും വൈസ് ചെയർപേഴ്സൺ രജിന എം എം നന്ദിയും പറഞ്ഞു.