gdfter
ഓണാഘോഷം

കോഴിക്കോട്: കോഴിക്കോട് ഗവ. ആശാഭവനിലെ അന്തേവാസികൾക്കായി സാമൂഹിക നീതി വകുപ്പും സംഗീതമേ ജീവിതം ഫൗണ്ടേഷനും സംഘടിപ്പിച്ച ഓണാഘോഷം വേറിട്ട അനുഭവമായി. ഫാഷൻ ഷോയും അഷ്‌ന ഷെറിന്റെ ഗസലുമുണ്ടായി. സംഗീതമേ ജീവിതം ഫൗണ്ടേഷൻ ഡയറക്ടറും ഗായകനുമായ അഡ്വ.അബ്ദുൾ അസീസ് ഗായകനും അവതാരകനുമായ നവീൻ ചന്ദ്രൻ, തബലിസ്റ്റ് ഫിറോസ്, ഗായിക ദിവ്യ മിശ്ര എന്നിവരുടെ ഗാനവിരുന്നുണ്ടായി. മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവയത്രി വിജയരാജ മല്ലിക, എഴുത്തുകാരായ സി.എസ്. മീനാക്ഷി, പ്രീത പ്രിയദർശിനി, എൻ.സി. അബ്ദുല്ലക്കോയ, അഡ്വ.നീലിമ അസീസ്, എൻ.കെ.ലീല, ബീന നാരായണൻ, കെ.ടി. സലിം, നീന ഞാലിൽ, ഡോ.എം.ഐശ്വര്യ എന്നിവരും പരിപാടികളും മറ്റുമായി ഒപ്പം ചേർന്നു.