കുന്ദമംഗലം: തിരുവസന്തം 1500 എന്ന പ്രമേയത്തിൽ കേരളമുസ്ലിം ജമാഅത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സുന്നി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി. കുന്ദമംഗലം സുന്നി ജുമാമസ്ജിദിലെ മഖാം സിയാറത്തോടെ ആരംഭിച്ച റാലി കാരന്തൂരിൽ സമാപിച്ചു. ദഫ് സംഘങ്ങളും, മദ്ഹ് ആലാപന സംഘങ്ങളും, വിവിധ സർക്കിളുകളിൽ നിന്നുള്ള പ്രവർത്തകരും റാലിയിൽ അണിനിരന്നു. സയ്യിദ് അബ്ദുല്ലക്കോയ സഖാഫി, എം ഉസ്മാൻ മുസ്ല്യാർ, അഷ്റഫ് കാരന്തൂർ, അഷ്റഫ് അഹ്സനി കുറ്റിക്കാട്ടൂർ, സ്വലാഹുദ്ദീൻ മുസ്‌ലിയാർ, റഊഫ് സഖാഫി, റഫീഖ് പിലാശ്ശേരി നേതൃത്വം നൽകി. എം ദുൽകിഫ് ൽ സഖാഫി മീലാദ് സന്ദേശപ്രഭാഷണം നടത്തി.