kunnamangalamnews
യൂത്ത് കോൺഗ്രസ്‌ കുന്ദമംഗലം ഇരുപതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാർഡ് കൺവെൻഷനും അനുമോദന സദസ്സും ആർ.ഷഹീൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: യൂത്ത് കോൺഗ്രസ്‌ ഇരുപതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് കൺവെൻഷനും അനുമോദന സദസും സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ആർ.ഷഹീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ്‌ പി.ടി.അസീസ് മുഖ്യ പ്രഭാഷണം നടത്തി. അതുൽ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ബാബു നെല്ലൂളി, അംബികദേവി, അരുൺലാൽ, ഹാരിസ്, ഹരീഷ്, മനു മോഹൻ, രാഹുൽ മാനത്താനത്ത്, സി.പി രമേശൻ, സാബിത്, അൻഫാസിൽ, ദിനേശ് മാമ്പ്ര, അനീഷ് മാമ്പ്ര, മനിൽലാൽ, വി.കെ. രാഘവൻ, നിവേദ്, അനുശ്രീ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും മറ്റു മേഖലകളിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു.