photo
ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ. കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ്. എസ് വിദ്യാർത്ഥികൾ നട്ടുവളർത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രൂപരേഖ കോമ്പിലാട് ഉദ്ഘാടനം ചെയ്തു. ചെണ്ടുമല്ലി കൃഷിക്കുള്ള തൈകൾ നൽകിയതും, നിർദേശങ്ങൾ നൽകിയതും ഗവ. എൻജിനീയറിംഗ് കോളേജിലെ പ്രൊഫ. ഡോ. മനു. വി. തോട്ടക്കാട് ആണ്.

പി.ടി.എ പ്രസിഡന്റ്‌ അജീഷ് ബക്കീത്ത അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ക്ലസ്റ്റർ കോ -ഓർഡിനേറ്റർ കെ.കെ.അനിൽകുമാർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ കെ. ആർ. ലിഷ സ്വാഗതവും എൻ. എസ്. എസ്.ലീഡർ അഭിരാമി ഗിരീഷ് നന്ദിയും പറഞ്ഞു.