എകരൂൽ: ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ മണ്ഡലം ചെയർമാൻ കെ.കെ സതീശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അംഗം കെ. രാമചന്ദ്രൻ, സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ സി.പി. വിശ്വനാഥൻ നായർ. അഡ്വ. രാജേഷ് കുമാർ, വി.ബി. വിജീഷ്, കെ.കെ. നാസർ, പി.കെ. സുനിൽകുമാർ, ഇന്ദിര ഏറാടിയിൽ, വിജയൻ പനങ്ങാട്, ലീന അമേങ്ങലത്ത്,ശശി കുന്നുമ്മൽ, പ്രഭാകരൻ പൂക്കോത്ത് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കോൺഗ്രസ് മുൻ നിര നേതാക്കളെ ആദരിച്ചു.