കുന്ദമംഗലം: കാരന്തൂർ മർകസ് ഗേൾസ് എച്ച്.എസ്.എസ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങളിലൂടെ ശേഖരിച്ച ഫണ്ട് ഉപയോഗിച്ച് ഈങ്ങാപ്പുഴ പാലോറയിലെ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മർകസ് ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഫിറോസ്ബാബു, പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി കാരന്തൂർ എന്നിവരിൽ നിന്നും ഗൈഡ്സ് ക്യാപ്റ്റൻ സജ്ന ഭക്ഷ്യക്കിറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ വാർഡ് മെമ്പർ ഷീജ, സാമൂഹ്യപ്രവർത്തകരായ ദാസൻ, അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരായ റൈഹാനത്ത്, ഹയറുന്നീസ, ഷിഹാബ്, സീനത്ത് എന്നിവർ നേതൃത്വം നൽകി.