കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ കച്ചേരി താഴ ഭാഗത്തെ പ്രതീക്ഷകലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ നാടിന് മാതൃകയായി. പ്രദേശത്തെ മുഴുവൻ വീടുകളിലെയും ആ ബാലവൃദ്ധം ജനങ്ങൾ ഒത്തുചേർന്നു. ഗ്രാമ പഞ്ചായത്ത് അംഗം അജിത പവിത്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് കെ.ടി വിമൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ധാർത്ഥ് കാരങ്ങോട്ട് , കെ.അഭിജിത്ത് പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ പുരുഷ, വനിത ടീമുകളുടെ, കസേരകളി, ഓണപ്പാട്ടുകൾ, ലെമൺ സ്പൂൺ, കമ്പവലി, വയോജനങ്ങൾക്കായി നാട്ടുപ്രശ്നോത്തരി തുടങ്ങിയ പരിപാടികൾ നടത്തി. തുടർന്ന് വിഭവസമൃദ്ധമായ കേരളീയസദ്യയ്ക്ക് ശേഷം മത്സരങ്ങളിൽ വിജയിച്ചവർക്ക് സ്നേഹോപഹാരങ്ങൾ നൽകി.