വടകര: ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് എടച്ചേരി തണൽ സന്ദർശിച്ചു. കുട്ടികളുടെ സ്നേഹസമ്മാനമായ കൊമോഡ് വീൽചെയർ പി.ടി.എ വൈസ് പ്രസിഡൻ്റ് രവികുമാർ തണൽ അസിസ്റ്റന്റ് മാനേജർ ബി. അരുണിന് കൈമാറി. 'കരുതും കരങ്ങൾ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് തണൽ സന്ദർശിച്ചത്. മുൻ ഏറാമല പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വേണു ആശംസകൾ അർപ്പിച്ചു. സാന്ത്വന പരിചരണത്തിന്റെ പുതിയ പാഠം പകർന്നു നൽകുന്ന പ്രവർത്തനത്തിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി ജ്യോതി, തണൽ പ്രോഗ്രാം ഓഫീസർ അനുശ്രീ, സാനി എന്നിവർ നേതൃത്വം നൽകി.