വടകര: കെ.കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷനിൽ നിന്ന് പ്രതിമാസ പെൻഷൻ കൈപ്പറ്റുന്ന ഭിന്നശേഷിക്കാരായവർക്ക് ഓണക്കിറ്റ് വിതരണവും സ്പർശം 2025 എന്ന പേരിൽ നടത്തിയ പരിപാടിയിൽ മടപ്പള്ളി ഗവ:കോളേജിൽ നിന്ന് എം.എ പൊളിറ്റിക്സ് , എം.എ ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്റ്റുഡൻസ് എക്‌സലൻസ് അവാർഡും വിതരണം ചെയ്തു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.പി. മിനിക പരിപാടി ഉദ്ഘാടനം ചെയ്തു. പാലേരി രമേശൻ കിറ്റ് വിതരണവും അവാർഡ് വിതരണവും നടത്തി. പെൻഷൻ വിതരണം വി.കെ.സന്തോഷ് കുമാർ നിർവഹിച്ചു. പി.കെ.രാജേഷ്, പി.പി.രതീശൻ പ്രസംഗിച്ചു. തില്ലേരി ഗോവിന്ദൻ, പി.കെ.കുഞ്ഞിക്കണ്ണൻ, സുരേഷ് ആർ.കെ തുടങ്ങിയവർ സംബന്ധിച്ചു.