വടകര: ശ്രീനാരായണഗുരു 171-ാം മത് ജയന്തിയാഘോഷത്തിൽ മഞ്ഞക്കടലായി വടകര. എസ്.എൻ.ഡി.പി യോഗം വടകര യൂണിയന്റെ നേതൃത്വത്തിലാണ് വടകരയിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. രാവിലെ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ ഗുരുപൂജയോടെയായിരുന്നു തുടക്കം. യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ പൂജ ചെയ്ത പതാക ഏറ്റുവാങ്ങി. യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ പതാക ഉയർത്തി. ഗുരുദേവന് മാല ചാർത്തി ചതയ പ്രാർത്ഥന ആരംഭിച്ചു. തുടർന്ന് നടന്ന സാംസ്ക്കാരിക സദസ് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരുദേവനെന്ന് കെ.കെ.രമ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ സ്വാഗതവും വൈസ്.പ്രസിഡന്റ് കെ.ടി.ഹരിമോഹൻ നന്ദിയും പറഞ്ഞു. ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട്,ബാബു.സി.എച്ച്, കൗൺസിലർമാരായ ജയേഷ് വടകര,അനിൽ വൃന്ദാവനം,വിനോദൻ ,വത്സലൻ മലോൽമുക്ക്,ബാബു മണിയാറത്ത്,പവിത്രൻ.പി,മഞ്ഞപ്പള്ളി ശാഖാ സെക്രട്ടറി അശോകൻ പാലത്തി, 2001 ശാഖ പ്രസിഡന്റ് കെ.കെ.ജനാർദ്ദനൻ,സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ,മേപ്പയിൽ ശാഖ സെക്രട്ടറി ദിനേഷ് മേപ്പയിൽ, വനിതാസംഘം കേന്ദ്രസമിതി അംഗം റീനരാജീവ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുഭാഷിണി സുഗുണേഷ്, സെക്രട്ടറി ഗീത രാജീവ്, അനിത സജീവൻ എന്നിവർ പങ്കെടുത്തു. സമൂഹസദ്യയ്ക്ക് ശേഷം വൈകിട്ട് നടന്ന ഘോഷയാത്ര വടകര നഗരം പ്രദക്ഷിണം വച്ച് കോട്ടക്കുളങ്ങര ശ്രീസ്വാമിനാഥ ക്ഷേത്രത്തിൽ സമാപിച്ചു.
കോഴിക്കോട്: സിറ്റി യൂണിയൻ ആഘോഷ പരിപാടികൾ കോട്ടൂളി ശാഖയിൽ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി വി.പി അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈബു ജയന്തി സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി, യോഗം ഡയറക്ടർ കെ. ബിനുകുമാർ, യൂണിയൻ ഭാരവാഹികളായ അഡ്വ. എം രാജൻ, പി.കെ ഭരതൻ, വി. സുരേന്ദ്രൻ, വനിതാസംഘം ഭാരവാഹികളായ ലളിതാ രാഘവൻ, പി.കെ ശ്രീലത, ഗുരുവരാശ്രമം കമ്മിറ്റി ഭാരവാഹികളായ ശാലിനി ബാബുരാജ്, സുജ നിത്യാനന്ദ്, ഷമീനാ സന്തോഷ് കുമാരി ശ്രീനിധി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി വെസ്റ്റ്ഹിൽ ചുങ്കം തായാട്ട് അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വർണശബളമായ ഘോഷയാത്ര അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിൽ സമാപിച്ചു.
കൊയിലാണ്ടി: എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഫീസിൽ ഗുരുപൂജ നടത്തി. രാവിലെ ഒമ്പതിന് ഓഫീസ് പരിസരത്ത് യൂണിയൻ പ്രസിഡന്റ് കെ.എം. രാജീവൻ പതാക ഉയർത്തി. ഉച്ചക്ക് താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും ആശ്രിതർക്കും അന്നദാനം നടത്തി. വൈകീട്ട് കോതമംഗലത്ത് ഗുരു മന്ദിരത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് യൂണിയൻ സെക്രട്ടറി ദാസൻ പറമ്പത്ത് പ്രസിഡന്റ് കെ.എം രാജീവൻ, ഡയറക്ടർ ബോർഡ് അംഗം കെ.കെ ശ്രീധരൻ, വൈ. പ്രസിഡന്റ് വി.കെ സുരേന്ദ്രൻ, കൗൺസിലറുമായ സുരേഷ് മേലേപ്പുറത്, എം. ചോയിക്കുട്ടി, കുഞ്ഞികൃഷ്ണൻ കെ.കെ, പി.വി പുഷ്പരാജ്, നീന സത്യൻ, ആശ എം.പി, സി.കെ ജയദേവൻ,ചന്ദ്രൻ, നിത്യ ഗണേശൻ, സതീശൻ കെ.കെ, ഗോവിന്ദൻ ചേലിയ, സോജൻ കെ.ടി, ആദർശ് അശോകൻ ടി.കെ, ബാലൻ ഊരള്ളൂർ എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: എസ്.എൻ.ഡി.പി. യോഗം മാവൂർ യൂണിയൻ ഗുരു ദേവജയന്തി സമുചിതമായി ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റ് ഭാസ്കരൻ കുഴിമയിൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ പുത്തൂർ മഠം ഉദ്ഘാടനം ചെയ്തു. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മുൻകാലയോഗ പ്രവർത്തകരെ യോഗത്തിൽ ആദരിക്കുകയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. പി. ജനാർദ്ദനൻ, ഷീജവാവുക്കൽ, സുരേഷ്, രാജേഷ് മാങ്കാവ്, സത്യപാലൻ കെ ശശി പി, യൂണിയൻ സെക്രട്ടറി വി. സത്യൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുരേഷ് കുറ്റിക്കാട്ടൂർ പ്രസംഗിച്ചു.
ബേപ്പൂർ : എസ്.എൻ.ഡി.പി യോഗം ബേപ്പൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 171ാം ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു. ബേപ്പൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭയാത്ര ബി.സി റോഡ് ജംഗ്ഷനിൽ സമാപിച്ചു. പരിപാടി സ്വാമി ജിതാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി അധ്യക്ഷത വഹിച്ചു. ശശിധരൻ പയ്യാനക്കൽ, നുനിൽകുമാർ പുത്തൂർ മഠം, ഗോവിന്ദൻ കെ ഡി , ടി . ഷൺമുഖൻ, സുഷമ രാമകൃഷ്ണൻ, സുരേഷ് കുമാർ പി കെ , രഞ്ജിത്ത് നാരങ്ങാ പറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ അയനിക്കാട്ട് സതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഉന്നത വിജയം നേടിയ എൽ.എസ്.എസ് മുതൽ എൻജിനീയറിംഗ് ഡിഗ്രി വരെയുള്ള വിദ്യാർത്ഥികളെ അനുമോദിച്ചു.
തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര യോഗം മുൻ കൗൺസിലർ ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ ശ്രീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു. യൂണിയൻ വനിതാ സംഘം സെക്രട്ടറി സലീല ഗോപിനാഥ്, പുഷ്പവല്ലി, ഉഷ ബേബി, കൗൺസിലർമാരായ രവി, സുകുമാരൻ എം.വി പ്രസാദ്, യൂത്ത് മൂവ്മെന്റ് ജില്ലാ സെക്രട്ടറി മേവിൻ പി.സി, യൂണിയൻ സെക്രട്ടറി അർജുൻ പങ്കെടുത്തു.