മേപ്പയ്യൂർ: തുറയൂരിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കും. പത്തിന് പതാക ദിനത്തിൽ വൈകുന്നേരം 4 മണിക്ക് ഇരിങ്ങത്ത് യു.പി.സ്കൂളിൽ സാംസ്കാരിക സദസും രാജേഷ് നാദാപുരത്തിൻെറ പ്രഭാഷണവും നടക്കും. 14ന് ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഗോപൂജ, വിവിധ പ്രദേശങ്ങളിൽനിന്നു ശോഭായാത്രകൾ എന്നിവയുണ്ടാകും. ശോഭായാത്രകൾ പാക്കനാർപുരം അമ്പാടി നഗറിൽ സംഗമിച്ച്, മഹാശോഭായാത്രയായി മുണ്ടപ്പുറം ശിവക്ഷേത്രത്തിൽ സമാപിക്കും. സ്വാഗതസംഘം രൂപീകരിച്ചു. എൻ.ബബീഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: നാരായണൻനാഗത്ത്, അച്യുതാനന്ദൻ , പ്രകാശൻനടുക്കണ്ടി, പി.മാധവൻ ( രക്ഷാധികാരികൾ), ബിജുവടക്കയിൽ (പ്രസിഡന്റ്) അശോകൻനടുക്കണ്ടി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.