കല്ലാച്ചി: സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷന്റെ ഓണാഘോഷം വിവിധ കലാ സാംസ്കാരിക കായിക പരിപാടികളോടെ നടന്നു. കൈതാക്കോട്ട മുക്ക് പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിഷ മനോജ്, സിയോൺസ് ക്ലബ് പ്രസിഡൻറ് വരുൺ റോസ് എന്നിവർ പ്രസംഗിച്ചു. പൂക്കളമത്സരം, കലാപരിപാടികൾ എന്നിവയിലെ വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉപഹാരങ്ങൾ നൽകി. പ്രൊഫ. ഒ.വി. അശോകൻ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി വിനോദൻ. എ നന്ദിയും പറഞ്ഞു.