കോഴിക്കോട്: വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ് കോ ഓർഡിനേഷന്റെ (കെ.എ.പി.സി) നേതൃത്വത്തിൽ ലോക ഫിസിയോ തെറാപ്പി ദിനാഘോഷം സംഘടിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വയോജന ക്യാമ്പ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 'വാർദ്ധക്യകാല ആരോഗ്യം ഫിസിയോ തെറാപ്പിയിലൂടെ' എന്ന വിഷയത്തിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥികൾക്ക് പോസ്റ്റർ പ്രസന്റേഷൻ, ക്ലിനിക്കൽ പേപ്പർ പ്രസന്റേഷൻ മത്സരങ്ങൾ നടത്തി. കെ.എ.പി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ആർ ലെനിൻ, പ്രസിഡന്റ് ഡോ. പി.എസ് ശ്രീജിത്ത്, ഇന്റർനാഷണൽ പാരാ സ്വിമ്മർ അസീം വെളിമണ്ണ, ജില്ലാ പ്രസിഡന്റ് ഡോ. അഷ്‌കർ അലി, സെക്രട്ടറി ഡോ. എം.എസ് ശ്രീജേഷ് തുടങ്ങിയവർ പങ്കെടുത്തു.