job
ജോബ് ഫെസ്റ്റ്

കോഴിക്കോട്: ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജ് പൂർവവിദ്യാർത്ഥി കൂട്ടായ്മയായ 'കൈയൊപ്പ് ' സംഘടിപ്പിക്കുന്ന ജില്ലാതല ജോബ് ഫെസ്റ്റ് 12ന് രാവിലെ 10 മുതൽ കോളേജിൽ നടക്കും. അമ്പതോളം കമ്പനികളിലേക്ക് 1500ൽ പരം ഒഴിവുകളിലേക്ക് നേരിട്ട് ഇന്റർവ്യൂ നടക്കും. 40 വയസിനു താഴെയുള്ള യുവതീയുവാക്കൾക്ക് സൗജന്യമായി ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളും ബയോഡാറ്റയുമായി എത്തണം. ജോബ് ഫെസ്റ്റ് കേന്ദ്രത്തിൽ തയ്യാറാക്കുന്ന സ്റ്റാളുകളിൽ താത്പര്യമുള്ള സ്ഥാപനങ്ങൾക്ക് പരസ്യം ചെയ്യാനുള്ള സൗകര്യവുമുണ്ട്. വിശദവിവരത്തിന് 7559 016 478, 9048 995 587 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. രജിസ്ട്രഷൻ ലിങ്ക് httsp://forms.gle/hNx6mQiZ2AU3Gi26 സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. വാർത്താസമ്മേളനത്തിൽ എ.കെ.അരുൺകുമാർ, അർജുൻ രാജ്, മഞ്ജുദേവ്, ആർ.എസ്.അഖിൽ ദാസ്, ഡോ.എം.കെ ബിന്ദു എന്നിവർ പങ്കെടുത്തു.