ഉള്ള്യേരി: തലച്ചോറിനകത്ത് രക്തക്കുഴലുകളുടെ പ്രശ്‌നങ്ങൾ, ബ്രെയിൻ ട്യൂമർ എന്നിവ കണ്ടുപിടിക്കുന്നതിനും ചികിത്സക്കുമായും അതിനുതന്ന ജർമ്മൻ സാങ്കേതിക മികവിൽ പ്രവർത്തിക്കുന്ന ലൈക്ക എ.ആർ.വിയോ 8 എന്ന ന്യൂറോ സർജിക്കൽ മൈക്രോസ്കോപ്പ് കേരളത്തിലാദ്യമായി മലബാർ മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു. മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. നാരായണൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് കെ. ദിനേഷ് കുമാർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.പോൾ ഒ റാഫേൽ എന്നിവർ പ്രസംഗിച്ചു. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. രാജേഷ് നായർ മൈക്രോസ്കോപ്പിയുടെ പ്രവർത്തനം വിശദീകരിച്ചു. മൈക്രോസ്കോപ്പിന്റെ വരവോടെ ഏത് സങ്കീർണമായ ന്യൂറോളജിക്കൽ പ്രശ്‌നങ്ങളും ഫലപ്രദമായി കണ്ടെത്താനും ചികിത്സാരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനും, രോഗി കൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകാനും മലബാർ മെഡിക്കൽ കോളേജിന് സാദ്ധ്യമാകുമെന്ന് ഡോ. രാജേഷ് നായർ പറഞ്ഞു.