കടലുണ്ടി: ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള സ്പെഷ്യൽ ഫാമിലി സപ്പോർട്ട് പദ്ധതി പ്രകാരം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം. ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ഹോപ്ഷോർ സ്പെഷ്യൽ സ്കൂളും ഫറോക്ക് പ്രസ്ക്ലബുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. ഹോപ്ഷോർ എം.ഡി നജ്മുൽ മേലത്ത്, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.വി. ശാസ്തപ്രസാദ്, അസി. കോ ഓർഡിനേറ്റർ മുഹമ്മദ് ബഷീർ, റൗഫ് മേലത്ത്, ഡോ. ഷിയാസ് മുഹമ്മദ്, അനിൽ മാരാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.