news-
ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു കുരാറ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.

കുറ്റ്യാടി: അംബേദ്കർ ഗ്രാമത്തിലെ 31 കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം എസ്. സി. എസ്. പി പദ്ധതി പ്രകാരം കാർഷികോപകരണങ്ങൾ, ഗ്രോ ബാഗുകൾ, പച്ചക്കറി വിത്തുകൾ എന്നിവ വിതരണം ചെയ്തു. കഴിഞ്ഞ മാർച്ചിൽ അംബേദ്കർ ഗ്രാമത്തിൽ 31 കുടുംബങ്ങൾക്ക് മഞ്ഞൾ വിത്ത്, ഗ്രോ ബാഗ്, പച്ചക്കറി വിത്തുകൾ എന്നിവ നൽകിയിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു കൂരാറ ഉദ്ഘാടനം ചെയ്തു. ഐ.ഐ.എസ്.ആർ സയന്റിസ്റ്റ് ഡോ. സജേഷ്. വി. കെ അദ്ധ്യക്ഷത വഹിച്ചു. സയന്റിസ്റ്റ് ഡോ. ലിജോ തോമസ്, സീനിയർ ടെക്നിക്കൽ അസി. രാകേഷ് എം രാഘവൻ എന്നിവർ പ്രസംഗിച്ചു. അയൽക്കൂട്ടം കൺവീനർ ബിജോയ് എം എ നന്ദി പറഞ്ഞു.