jci
ജെ.സി.ഐ

കോഴിക്കോട്: രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജെ.സി.ഐ വീക്കിന് അർബൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ തുടക്കമായി. 15ന് സമാപിക്കും. സരോവരം ബയോപാർക്കിൽ ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ഹബീബ് ഉദ്ഘാടനം ചെയ്തു. 18നും 40നുമിടയിൽ പ്രായമുള്ള യുവാക്കൾക്ക് ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ ജെ.സി.ഐയുടെ പ്രാധാന്യം അറിയിക്കാനും അവരെ ആകർഷിക്കാനും വാരാചരണം സഹായിക്കുമെന്ന് ജെ.സി.ഐ അർബൻ പ്രസിഡന്റ് കവിത ബിജേഷ് പറഞ്ഞു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ, ഇൻഡോർ, ഔട്ട്‌ഡോർ കായിക മത്സരങ്ങൾ, ബിസിനസ് സംവാദങ്ങൾ, ഹ്യൂമൻ ഡ്യൂട്ടി പെറ്റീഷൻ ഒപ്പുശേഖരണ കാമ്പയിൻ, വിവിധ സാംസ്‌കാരിക പരിപാടികൾ എന്നിവ നടത്തും. വാർത്താ സമ്മേളനത്തിൽ സന്ദീപ്, റിജേഷ് കുമാർ എന്നിവർ പങ്കെടുത്തു.